02 July Thursday

പ്രകൃതിക്ക്‌ കരുതലാകാൻ സിപിഐ എം പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

കലൂർ അഭിമന്യു രക്തസാക്ഷിസ്മാരകത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി
പരിസ്ഥിതിദിനത്തിൽ സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കാൻ ഫലവൃക്ഷങ്ങൾ നട്ട് ജില്ലയിലെ സിപിഐ എം പ്രവർത്തകർ. പാർടി ഓഫീസുകളിലും അംഗങ്ങളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും തൈകൾ നട്ടായിരുന്നു പ്രവർത്തകർ പരിസ്ഥിതിസംരക്ഷണത്തിൽ പങ്കാളികളായത്‌. ഏരിയ, ലോക്കൽ, ബ്രാഞ്ച്‌ തലങ്ങളിൽ പ്രവർത്തകർ ഫലവൃക്ഷങ്ങൾ നട്ടു.

കലൂർ അഭിമന്യു രക്തസാക്ഷിസ്മാരകത്തിൽ വെള്ളിയാഴ്‌ച രാവിലെ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ എംഎൽഎ വൈപ്പിനിലും സി എം ദിനേശ്‌മണി വൈറ്റിലയിലും എം സ്വരാജ് എംഎൽഎ തൃപ്പൂണിത്തുറയിലും മുളന്തുരുത്തിയിലും കെ ചന്ദ്രൻപിള്ള കളമശേരിയിലും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പി പത്രോസ് നെടുമ്പാശേരിയിലും സി കെ മണിശങ്കർ തോപ്പുംപടിയിലും പി എം ഇസ്മയിൽ കവളങ്ങാട്ടും പി ആർ മുരളീധരൻ മൂവാറ്റുപുഴയിലും എൻ സി മോഹനൻ പെരുമ്പാവൂരിലും ജോൺ ഫെർണാണ്ടസ് എംഎൽഎ പള്ളുരുത്തിയിലും ഉദ്ഘാടനം ചെയ്‌തു. ആലങ്ങാട്ട്‌ ഏരിയ സെക്രട്ടറി എം കെ ബാബുവും കോലഞ്ചേരിയിൽ ഏരിയ സെക്രട്ടറി സി കെ വർഗീസും കാലടിയിൽ ഏരിയ സെക്രട്ടറി സി കെ സലിംകുമാറും കോതമംഗലത്ത്‌ ആന്റണി ജോൺ എംഎൽഎയും കൂത്താട്ടുകുളത്ത്‌ ഏരിയ സെക്രട്ടറി ഷാജു ജേക്കബ്ബും സിപിഐ എം കാലടി ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സി കെ സലിംകുമാർ വൃക്ഷത്തെെ നട്ടു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top