07 July Tuesday

ജൈവ കമ്പോസ്റ്റ് വളം നിര്‍മിച്ച് ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


കൊച്ചി
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ വീടുകളില്‍ ജൈവ കമ്പോസ്റ്റ് വളം നിര്‍മിച്ചു. ഭൗമദിനത്തിന്റെ ഭാഗമായി ജില്ലയിലെ 500 കേന്ദ്രങ്ങളില്‍ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ഈ കേന്ദ്രങ്ങളിലേക്ക് കുട്ടികള്‍ നിര്‍മിക്കുന്ന ജൈവ കമ്പോസ്റ്റ് വളം നല്‍കും.

സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാന്‍ കുട്ടികളാല്‍ കഴിയുംവിധം സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലസംഘം കൃഷിയും ജൈവ കമ്പോസ്റ്റ് വളം നിര്‍മാണവും ഏറ്റെടുത്തിരിക്കുന്നത്. ജൈവ കമ്പോസ്റ്റ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അരവിന്ദ് അശോക്‌കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അനുജ ബി അധ്യക്ഷയായി. ബാലസംഘം എറണാകുളം ഏരിയ സെക്രട്ടറി സ്വാതി സോമന്‍, സംസ്ഥാന കമ്മിറ്റി അംഗം മിനി സാബു, പി കെ സാബു എന്നിവര്‍ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top