16 June Sunday

വർഗീയതയ്‌ക്കെതിരെ ചിന്തിക്കാൻ പഠിപ്പിച്ചത‌് വിദ്യാഭ്യാസം: കെ ജെ തോമസ‌്

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019


കുമരകം
വർഗീയതക്കെതിരെ ചിന്തിക്കാൻ കേരളത്തെ പഠിപ്പിച്ചത‌് നിലവാരമുള്ള വിദ്യാഭ്യാസമാണെന്ന‌് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് പറഞ്ഞു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിൽ അധ്യാപകർ വഹിച്ച പങ്ക‌് വലുതാണ‌്. വിദ്യാഭ്യാസ മേഖല സമൂലമായ മാറ്റത്തിന‌് തയ്യാറെടുക്കുന്നു. വിദ്യാഭ്യാസ പണ്ഡിതരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. കെഎസ‌്ടിഎ കുമരകത്ത‌് സംഘടിപ്പിച്ച സംസ്ഥാന പഠനക്യാമ്പിൽ "സംഘടനാരംഗം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  അതിതീവ്ര വർഗീയ നിലപാടാണ് രാജ്യം ഭരിക്കുന്ന ആർഎസ‌്എസ‌് ഭരണകൂടം അഴിച്ചുവിടുന്നത‌്. ജനവിരുദ്ധ നിലപാടുകൾ കൂടി നടപ്പിലായതോടെ ജനജീവിതം അത്യധികം ദുസ്സഹമായി. തെരഞ്ഞെടുപ്പിനെ രാഷ‌്ട്രീയ പോരാട്ടമായി കാണുന്ന ഇടതുപക്ഷം കൃത്യമായ രാഷ‌്ട്രീയ നിലപാടാണ് ഉയർത്തിപ്പിടിച്ചത്. ഈ നിലപാട‌് അംഗീകരിക്കപ്പെടും. മതനിരപേക്ഷമായ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണകൂടം രാജ്യത്ത‌് നിലവിൽ വരിക തന്നെ ചെയ്യും. ഇടതുപക്ഷത്തിന‌് ഇന്ത്യൻ രാഷ‌്ട്രീയത്തിൽ വലിയ പങ്ക‌് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top