കൊച്ചി > വിവാഹവാര്‍ഷികദിനവും ജന്മദിനവും ഒന്നിച്ച മെയ് അഞ്ചിനുതന്നെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ആദരവ് ഏറ്റുവാങ്ങാനായ സന്തോഷത്തിലാണ് കടലില്‍ മീന്‍ പിടിക്കുന്ന ഇന്ത്യയിലെ ആദ്യ വനിതാ മത്സ്യത്തൊഴിലാളി രേഖ. കടലില്‍ പോകുന്ന ഇന്ത്യയിലെ ആദ്യത്തെ മത്സ്യത്തൊഴിലാളി ദമ്പതികളെന്ന നിലയിലാണ് തൃശൂര്‍ ജില്ലയിലെ കുണ്ടഴിയൂര്‍ സ്വദേശികളായ കരാട്ട് വീട്ടില്‍ കെ വി കാര്‍ത്തികേയനും ഭാര്യ കെ സി രേഖയും ആദരവിന്് അര്‍ഹരായത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷിസഹമന്ത്രി സുദര്‍ശന്‍ ഭഗത് പൊന്നാടയും ഉപഹാരവും നല്‍കി.
കടലില്‍ ഔട്ട്ബോഡ് വള്ളത്തില്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന ദമ്പതികള്‍ക്ക് കൂടുമത്സ്യക്കൃഷി നടത്തുന്നതിന് കാളാഞ്ചി മീന്‍കുഞ്ഞുങ്ങളെയും കൈമാറി. കടല്‍ മീന്‍പിടിത്തത്തോടൊപ്പം അധികവരുമാനം നേടുന്നതിനായി സിഎംഎഫ്ആര്‍ഐയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തിലാണ് കാര്‍ത്തികേയനും രേഖയും കടലില്‍ കൂടുകൃഷി തുടങ്ങുന്നത്.
കടലില്‍ ബോട്ട് ഉപയോഗിച്ച് മീന്‍പിടിത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് രേഖ. സത്രീകള്‍ കടലില്‍പ്പോകുന്നത് ശരിയല്ലെന്ന അന്ധവിശ്വാസവും പല എതിര്‍പ്പുകളും മറികടന്നാണ് ദമ്പതികള്‍ ഈ രംഗത്തിറങ്ങിയത്. പഴയ ബോട്ടുമായി മീന്‍പിടിത്തം നടത്തുന്ന തങ്ങള്‍ക്ക് വന്‍കിട മത്സ്യബന്ധനയാനങ്ങള്‍ക്കൊപ്പം എത്താനാകുന്നില്ല. കടല്‍വെള്ളം കയറുന്നതരത്തിലാണ് വീട് നില്‍ക്കുന്നതെന്നും ദമ്പതികള്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..