29 February Saturday

ഉദ്യോഗസ്ഥയ്‌ക്ക്‌ വീട്ടിൽ പോകാൻ പൊലീസ്‌ ജീപ്പ്‌; അന്വേഷിക്കുമെന്ന്‌ എഡിജിപി

വെബ് ഡെസ്‌ക്‌Updated: Monday Jan 6, 2020


തിരുവനന്തപുരം
പൊലീസ്‌ വാഹനം ദുരുപയോഗം ചെയ്യരുതെന്ന എഡിജിപിയുടെ നിർദേശം മറികടന്ന്‌ മിനിസ്‌റ്റീരിയൽ ഉദ്യോഗസ്ഥയ്‌ക്ക് വീട്ടിൽ പോകാൻ പൊലീസ്‌ വണ്ടിയും ഡ്രൈവറും. ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തെ  മിനീസ്‌റ്റീരിയൽ വിഭാഗം  ഉദ്യോഗസ്ഥയ്‌ക്കാണ്‌ വിലക്ക്‌ മറികടന്ന്‌ വാഹനം വിട്ടുകൊടുത്തത്‌. നേരത്തെ ദിവസവും വീട്ടിൽപോകാൻ വാഹനം ഉപയോഗിച്ചത്‌ വിവാദമായതോടെ എസ്‌സിആർബി എഡിജിപി സുദേശ്‌കുമാർ വിലക്കിയിരുന്നു. എന്നാൽ ശനിയാഴ്‌ച മുതൽ വാഹനം വിട്ടുകൊടുക്കുകയായിരുന്നു. അതേസമയം പൊലീസ്‌ ആസ്ഥാനം,  കമീഷണർ ഓഫീസ്‌, പിടിസി എന്നൊക്കെയാണ്‌ വാഹനത്തിന്റെ ലോഗ്‌ ബുക്കിൽ എഴുതുന്നത്‌. 

എസ്‌പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക്‌ മാത്രമേ വാഹനം വീട്ടിൽ കൊണ്ടുപോകാൻ അനുവാദമുള്ളു. ഇത്‌ മറികടന്നാണ്‌  ഉദ്യോഗസ്ഥ സ്ഥിരമായി വീട്ടിൽനിന്ന്‌ വരാനും മടങ്ങിപ്പോകാനും ജീപ്പ്‌ ഉപയോഗിച്ചിരുന്നത്‌.

കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്കായിരുന്നു കൊണ്ടു പോയത്‌. ഇത്‌ പുറത്തായതോടെയാണ്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. ഇതോടെ ചില ജീവനക്കാർ
പരാതിയുമായി രംഗത്തെത്തി. വിവരം ചോർത്തിയവരെ കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട്‌ സൈബർ സെല്ലിൽ പരാതിയും നൽകി. അതിനിടെയാണ്‌ വീണ്ടും വണ്ടി നൽകാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വാക്കാൽ നിർദേശം നൽകിയത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ എഡിജിപി സുദേഷ്‌കുമാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top