ഒരുക്കങ്ങളായി ; ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വലിയവിളക്ക് ഇന്ന്
തൃപ്പൂണിത്തറ
ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിലെ വലിയവിളക്ക് ഉത്സവത്തിന് ഒരുക്കങ്ങളായി. വ്യാഴം രാവിലെ ഏഴുമുതൽ തൈക്കാട്ടുശേരി മനു പള്ളിപ്പുറം, പ്രവീൺ എന്നിവരുടെ വിശേഷാൽ നാദസ്വരവും എട്ടുമുതൽ 12 വരെ കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെയും ശീവേലി നടക്കും.
പകൽ 12.30 മുതൽ 3.30 വരെ -കലാമണ്ഡലം വിഷ്ണു ഗുപ്തയുടെയും കോഴിക്കോട് പ്രഭാകരൻ പുന്നശേരിയുടെയും ഓട്ടൻതുള്ളൽ, 3.30 മുതൽ പറയൻതുള്ളൽ, കലാമണ്ഡലം പ്രഭാകരന്റെ പുളിന്ദി മോക്ഷം, പകൽ ഒന്നുമുതൽ മൂന്നുവരെ മഞ്ഞുമ്മൽ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്, മൂന്നിന് സ്വാതി ബാലസുന്ദറിന്റെ സംഗീതക്കച്ചേരി, നാലിന് രാമഭദ്രൻ തമ്പുരാന്റെ പുരാണകഥ പ്രഭാഷണം, അഞ്ചിന് നെന്മാറ പ്രദേശ് ബ്രദേഴ്സ് ഡോ. എൻ ആർ കണൻ, ഡോ. എൻ ആർ ആനന്ദ് എന്നിവരുടെ വിശേഷാൽ നാദസ്വരം, മുത്തു കൃഷ്ണയുടെ സംഗീതക്കച്ചേരി-, ഏഴുമുതൽ പാഠകം, വിളക്കിനെഴുന്നള്ളിപ്പ്, നാദസ്വരം, മദ്ദളപ്പറ്റ്, കൊമ്പ് പറ്റ്, കുഴൽപ്പറ്റ്, പഞ്ചാരിമേളം, രാത്രി ഒമ്പതുമുതൽ സംഗീതക്കച്ചേരി, 12 മുതൽ കഥകളി എന്നിവയും നടക്കും.
0 comments