30 September Wednesday

ശബരിമലയില്‍ ഭക്ഷണ വില കൂട്ടാനാകില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019


ശബരിമല സന്നിധാനത്തും പമ്പയിലും ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഭക്ഷണ വില നിശ്ചയിച്ചതറിഞ്ഞാണ് വ്യാപാരികൾ ഹോട്ടലുകൾ ലേലത്തിനെടുത്തത്‌. വില കൂട്ടിയിരുന്നെങ്കിൽ കൂടുതൽപേർ ലേലത്തിൽ പങ്കെടുക്കുമായിരുന്നു. മണ്ഡല മകര വിളക്ക് സീസൺ തുടങ്ങിയതിനാൽ ഇനി ഇടപെടാനാകില്ല. എന്നാൽ കലക്ടർക്ക് നിവേദനം നൽകാൻ ഹർജിക്കാരായ ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. 2015ലെ നിരക്കാണ് ഇത്തവണയും പത്തനംതിട്ട കലക്ടർ നിശ്‌ചയിച്ചതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top