16 August Sunday

ബിപിസിഎൽ വിൽക്കരുത്‌ ; ഡിവൈഎഫ്‌ഐ ലോങ്‌ മാര്‍ച്ച് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019


കൊച്ചി
ബിപിസിഎൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്‌ മാർച്ച് വ്യാഴാഴ്ച കൊച്ചി കപ്പൽശാലയ്‌ക്കു മുന്നിൽനിന്ന്‌ ആരംഭിക്കും.  രാവിലെ ഒമ്പതിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി എ എ റഹീം, ട്രഷറർ എസ്‌ കെ സജീഷ്‌ എന്നിവർ മാർച്ചിന് നേതൃത്വം നൽകും. ജില്ലയിലെ 20 ബ്ലോക്കിൽനിന്നായി അയ്യായിരത്തോളം യുവജനങ്ങൾ മാർച്ചിൽ അണിനിരക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, എം സ്വരാജ്‌ എംഎൽഎ, സംവിധായകൻ ആഷിഖ്‌ അബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ജാഥയോടൊപ്പം ചേരും.

പള്ളിമുക്ക്‌, വൈറ്റില, തൃപ്പൂണിത്തുറ എസ്‌എൻ ജങ്‌ഷൻ വഴി വൈകിട്ട്‌ നാലിന് ബിപിസിഎൽ ആസ്ഥാനത്തെത്തും. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top