13 December Friday

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന്‌ തീരുമാനം ; അനുമതി തേടി പൊലീസ്‌

സുജിത്‌ ബേബിUpdated: Tuesday Nov 5, 2024


തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന്‌ അനുമതി തേടി പൊലീസ്‌ കോടതിയെ സമീപിക്കും. ബിജെപി തൃശൂർ ഓഫീസ്‌  മുൻ സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ തീരുമാനം. തുടരന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ചിരുന്നു. പൊലീസ്‌ ആസ്ഥാനത്ത്‌ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ആറ്‌ ചാക്കിൽ  തൃശൂരിലെ ബിജെപി ഓഫീസിൽ  കുഴൽപ്പണം എത്തിച്ചെന്നായിരുന്നു സതീശിന്റെ വെളിപ്പെടുത്തൽ.

തൃശൂരിലേക്കുള്ള പണം ഇറക്കിയശേഷം ആലപ്പുഴക്ക്‌ പോകുമ്പോഴാണ്‌ കൊടകരയിൽ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്നും സതീശ്‌ തുറന്നുപറഞ്ഞിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എം കെ ഉണ്ണികൃഷ്‌ണൻ മുഖേന അന്വേഷകസംഘം ഇരിങ്ങാലക്കുട കോടതിയെ സമീപിക്കും. അനുമതി ലഭിച്ചാൽ ആദ്യപടിയായി തിരൂർ സതീശിന്റെ മൊഴിയെടുക്കും. പുതിയ വിവരങ്ങൾ സംബന്ധിച്ച്‌ കേന്ദ്ര ഏജൻസിക്ക്‌ വീണ്ടും റിപ്പോർട്ട്‌ നൽകാനും ആലോചനയുണ്ട്‌. നേരത്തെ ഇഡിക്ക്‌ കത്ത്‌ നൽകിയിട്ടും അന്വേഷണം നടത്തിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top