Deshabhimani

ഷാഫിക്ക്‌ ബിജെപി 4 കോടി നൽകി ; മറുപടി പറയാതെ 
വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Nov 05, 2024, 01:46 AM | 0 min read


പാലക്കാട്‌
കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട്‌ ഷാഫി പറമ്പിൽ എംപിക്ക്‌ നാലുകോടി രൂപ കൊടുത്തെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലിനെക്കുറിച്ച്‌ മറുപടി പറയാതെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. അതെല്ലാം സിപിഐ എം പ്രചരിപ്പിക്കുന്നതാണെന്ന്‌ പറഞ്ഞ സതീശൻ സിപിഐ എം അല്ലല്ലോ സുരേന്ദ്രൻ അല്ലേ പറഞ്ഞതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ മുഖംതിരിച്ചു. കുഴൽപ്പണ ഇടപാട്‌ കോൺഗ്രസ്‌ എംപിമാർ പാർലമെന്റിൽ ഉന്നയിക്കാത്തതിനോടും പ്രതികരിച്ചില്ല. മുനമ്പത്ത്‌ വഖഫ്‌ ഭൂമി സംബന്ധിച്ച വിഷയം സർക്കാരിന്‌ പരിഹരിക്കാവുന്നതേയുള്ളൂ. വഖഫ്‌ ബോർഡ്‌ കൊടുത്ത കേസ്‌ പിൻവലിപ്പിക്കാൻ സർക്കാർ ഇടപെടണം എന്നാവശ്യശപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തുനൽകിയിട്ടുണ്ട്‌. കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സതീശൻ പ
റഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home