12 December Thursday

ആർഎസ്‌എസിനെ എതിർക്കാൻ കോൺഗ്രസിനാകുന്നില്ലെന്ന്‌ ലീഗ്‌ അനുകൂല സുന്നികൾ ; വിമർശവുമായി മുഖപത്രം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019


കോഴിക്കോട്‌
അമിത്‌ഷാക്കെതിരെ മിണ്ടാനാകാത്തവരാണ്‌ കോൺഗ്രസ്‌ നേതാക്കളെന്ന്‌  ഇ കെ വിഭാഗം സുന്നികൾ. ആർഎസ്‌എസിനെതിരെ പ്രതിരോധമുയർത്താൻ കോൺഗ്രസിനാകുന്നില്ലെന്നും ലീഗനുകൂല ഇ കെ വിഭാഗം പറയുന്നു. മുഖപത്രമായ ‘സുപ്രഭാത’ത്തിലൂടെയാണ്‌  കോൺഗ്രസിനെതിരെ വിമർശനം. പൗരത്വപ്രശ്‌നം, കശ്‌മീർ വിഷയം എന്നിവയിലെല്ലാം നിലപാടില്ലാത്തവരായി കോൺഗ്രസ്‌ മാറിയെന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.

‘‘കോൺഗ്രസിന്റെ ശിരസിൽ ചവിട്ടി ആർഎസ്‌എസിന്റെ ഗാന്ധി പ്രഘോഷണം’ എന്ന ശീർഷകത്തിൽ വെള്ളിയാഴ്‌ചത്തെ മുഖപ്രസംഗത്തിലാണ്‌ കോൺഗ്രസിനെതിരായ നിശിതമായ വിമർശനം. മുഖപ്രസംഗത്തിൽ നിന്ന്‌:‘‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കുറേക്കൂടി ക്രിയാത്മകമായി പ്രവർത്തിച്ചേ പറ്റൂ. ആർഎസ്‌എസ്‌ ഉയർത്തിക്കൊണ്ടുവരുന്ന ഫാസിസ്‌റ്റ്‌ ഭരണത്തിനെതിരെ കോൺഗ്രസിന്റെ ദുർബലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല. മുത്തലാഖിലും കശ്‌മീരിനെ വിഭജിക്കുന്നതിലും അവർ ആ നയം തുടർന്നു. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്‌റ്റർ  രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന്‌  പറയുന്ന അമിത്‌ഷാക്കെതിരെ ഒരക്ഷരം കോൺഗ്രസ്‌ നേതാക്കൾ ഉരിയാടിയിട്ടില്ല. പൗരത്വ രജിസ്‌റ്റർ മുസ്ലിങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന്‌ ഉറക്കെ പറയാൻ മതനിരപേക്ഷ കക്ഷിയെന്ന്‌ ഊറ്റംകൊള്ളുന്ന കോൺഗ്രസിനാകുന്നില്ല. ’’

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top