21 October Monday

നോർക്ക റൂട്ട്സ് വഴി ഗാർഹിക ജോലി;കൂടുതൽ പേർ കുവൈറ്റിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഗാർഹിക ജോലിക്കാർക്ക് അവശ്യരേഖകൾ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ . ഹരി കൃഷ്ണൻ നമ്പൂതിരി കൈമാറുന്നു .

കുവൈറ്റ്‌ സിറ്റി> കുവൈറ്റിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന 2019 സെപ്തംബറിലെ ആദ്യബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട ഗാർഹിക ജോലിക്കാർ ഉടൻതന്നെ പുറപ്പെടും നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ . ഹരികൃഷ്ണൻ നമ്പൂതിരി ഉദ്യോഗാർത്ഥികൾക്ക് വിസ,വിമാന ടിക്കറ്റുൾപ്പെടെയുള്ള അവശ്യ രേഖകൾ കൈമാറി. 

വിദേശ രാജ്യങ്ങളിലേയ്ക്ക് സുരക്ഷിതവും നിമപരവും സുതാര്യവുമായ കുടിയേറ്റം സാധ്യമാക്കുന്നതിനും ഗാർഹിക മേഖലയിലെ കുടിയേറ്റം വിപുലീകരിക്കുന്നതിനുമാണ് നോർക്ക റൂട്ട്സ് ഈ റിക്രൂട്ട്മെന്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് സി ഇ ഒ പറഞ്ഞു . ജനറൽ മാനേജർ ഡി . ജഗദീശും , റിക്രൂട്ട്മെന്റ് മാനേജർ അജിത്ത് കോളശ്ശേരിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു . - ഈ മാസം 29 പേർക്കാണ് നോർക്ക റൂട്ട്സ് വഴി ഇത്തരത്തിൽ സൗജന്യ നിയമനം നൽകിയത് . ഇതിൽ നിന്ന് 14 പേർ ഉൾപ്പെടുന്ന ആദ്യ ബാച്ചാണ് സെപ്തംബർ 18 , 20 തീയതികളിൽ കൊച്ചി , തിരുവനന്തപുരം വിമാനതാവളങ്ങളിൽ നിന്നും യാത്ര തിരിക്കുക .

നോർക്ക റൂട്ട്സ് കുവൈറ്റിലെ അർദ്ധസർക്കാർ സ്ഥാപനമായ അൽദൂറ ഫോർ മാൻപവറുമായിട്ടുള്ള ധാരണ പത്രപ്രകാരമാണ് ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നത് . നിമയപരവും , സുരക്ഷിതവും , സുതാര്യവുമായ കുടിയേറ്റം ഉറപ്പ് വരുത്തുക എന്നതാണ് പ്രസ്തുത റിക്രൂട്ട്മെന്റിന്റെ ലക്ഷ്യം , മാത്രവുമല്ല സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ അസംഘടിതമായ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന കർത്തവ്യവും നോർക്ക റൂട്ട്സ് ഇതു വഴി നിർവ്വഹിക്കുന്നുണ്ട് .

കുവൈറ്റിലെ ഗാർഹിക മേഖലയിലേക്ക് നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങൾ ഈ ജോലി കണ്ടെത്തിയ സാഹചര്യം വിശദീകരിച്ചു . ഇതിന് അവസരം ഒരുക്കിതന്ന നോർക്ക റൂട്ട്സിലെ ഉദ്യോഗസ്ഥർക്ക് അവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി . അടുത്ത ബാച്ചിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിച്ചു വരുന്നു . താലപര്യമുള്ളവർ norkadswe gmail . com ൽ അപേക്ഷ സമർപ്പിക്കണം

നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഗാർഹിക ജോലിക്കാർക്ക് അവശ്യരേഖകൾ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ . ഹരി കൃഷ്ണൻ നമ്പൂതിരി കൈമാറുന്നു .
 


പ്രധാന വാർത്തകൾ
 Top