15 October Tuesday

ശ്രീജീവിന്റെ മരണം ആത്മഹത്യയെന്ന്‌ സിബിഐ ; റിപ്പോർട്ട്‌ കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


സ്വന്തം ലേഖകൻ
തിരുവനന്തപുരം
പാറശാല പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി ശ്രീജീവ്‌ മരിച്ച സംഭവം ആത്മഹത്യയെന്ന്‌ സിബിഐ റിപ്പോർട്ട്‌. കസ്റ്റഡിയിൽ എടുക്കുമ്പോൾ കൈവശമുണ്ടായിരുന്ന വിഷം ലോക്കപ്പിൽ ശ്രീജീവ്‌  കഴിക്കുകയായിരുന്നെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ ഡിവൈഎസ്‌പി അനന്തകൃഷ്‌ണൻ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കി. ശ്രീജീവിനെ പരിശോധിച്ച ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും ആറ്റിങ്ങലിലെ ലോഡ്‌ജിൽനിന്നു ലഭിച്ച ശ്രീജീവിന്റെ ആത്മഹത്യാ കുറിപ്പുമടക്കം തെളിവായി ഒട്ടേറെ രേഖകൾ ലഭിച്ചതായും റിപ്പോർട്ടിലുണ്ട്‌. നേരത്തെ ലോക്കൽ പൊലീസും ശ്രീജീവിന്റെ മരണം ആത്മഹത്യയാണെന്ന്‌ കണ്ടെത്തിയിരുന്നു. 

അതേസമയം,  ശ്രീജീവിനെ കസ്‌റ്റഡിയിൽ എടുക്കുമ്പോൾ ശരീരപരിശോധന നടത്തുന്നതിൽ പൊലീസിന്‌ വീഴ്‌ച പറ്റിയതായി റിപ്പോർട്ടിലുണ്ട്‌. പരിശോധന നടത്തിയെങ്കിൽ വിഷം പിടിച്ചെടുക്കാമായിരുന്നു. വീഴ്‌ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും സിബിഐ ശുപാർശ ചെയ്‌തു.
സിബിഐയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സെക്രട്ടറിയറ്റിനു മുമ്പിൽ സമരം തുടരുന്ന ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top