ആലുവ
ആലുവ തുരുത്തിൽ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ അടിസ്ഥാന വികസനപദ്ധതിയും പുരപ്പുറ സോളാർ പ്രവർത്തനവും മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ഫാം ടൂറിസത്തിനായി ഒരുങ്ങുന്ന വിത്തുൽപ്പാദന കേന്ദ്രത്തില്‍ വിപുലമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കൃഷിവകുപ്പിന്റെ ആര്‍ഐഡിഎഫ് ഫണ്ടില്‍നിന്ന് 6.7 കോടി രൂപ ചെലവഴിച്ച് ഫാമിലേക്ക് പാലം, ബോട്ട് ജെട്ടി, മതില്‍ക്കെട്ട്, റോഡുകളും തൊഴുത്തും നിര്‍മിക്കും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് സിഎസ്ആര്‍ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയുടെ പുതിയ ബോട്ട് നൽകും. ശതാബ്ദി കവാടത്തില്‍ ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ ബോട്ടുജെട്ടി സ്ഥാപിക്കും. ഫാമിന്റെ തൂമ്പത്തോട് വശത്തുള്ള അതിര്‍ത്തിയിൽ സംരക്ഷണഭിത്തിയും മറ്റൊരു ബോട്ടുജെട്ടിയും നിര്‍മിക്കും. കാലടി–-ദേശം റോഡില്‍നിന്ന് തൂമ്പക്കടവിലേക്ക് റോഡ് നിര്‍മിക്കുന്നതിന് രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍കെവിവൈ) പദ്ധതിയില്‍ 2.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഫാമില്‍ ആരംഭിച്ച ഫ്ലോട്ടിങ് കൃഷി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷനായി.
ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷരായ റാണിക്കുട്ടി ജോര്‍ജ്, എം ജെ ജോമി, അംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ലിസി അലക്‌സ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകന്‍, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദ്, പഞ്ചായത്ത് അംഗം സഹാസ് ദേശം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, വിത്തുൽപ്പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ വടക്കൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..