16 January Saturday

ഹിരോഷിമ ദിനത്തിൽ 150 ചിത്രകാരന്മാരുടെ പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കൊച്ചി
ലോകയുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവായി മാറിയ ഹിരോഷിമ, നാഗസാക്കി അണുബോംബാക്രമണത്തിന്റെ 75–-ാം വാർഷികത്തിൽ രാജ്യത്തെ മുൻനിര ചിത്രകാരന്മാരുടെ രചനകളുടെ ഓൺലൈൻ പ്രദർശനവുമായി വൈറ്റ്‌ റോസ്‌ കലാകാര കൂട്ടായ്‌മ. ഹിരോഷിമ ദിനമായ ആറിനും ഒമ്പതിനുമാണ്‌ 150 ചിത്രകാരന്മാരുടെ രചനകളുടെ പ്രദർശനം. ബ്ലൂ സ്‌കൈ–- ഷാഡോസ്‌ ഓഫ്‌ ഹിരോഷിമ, നാഗസാക്കി എന്നു പേരിട്ട  പ്രദർശനത്തിന്റെ ക്യൂറേറ്റർ ലളിതകലാ അക്കാദമി മുൻ ചെയർമാൻകൂടിയായ ചിത്രകാരൻ ടി എ സത്യപാൽ ആണ്‌. ഹിരോഷിമ ദിനമായ ആറിന്‌ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്‌ഘാടനം കവിയും കലാ നിരൂപകനുമായ ഡോ. അശോക്‌ വാജ്‌പേയി നിർവഹിക്കും. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനാകും. ഒമ്പതിന്‌ നടക്കുന്ന പ്രദർശനം ചരിത്രകാരൻ ഡോ. കല്യാൺ കുമാർ ചക്രവർത്തി ഉദ്‌ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ അധ്യക്ഷനാകും.

അർപ്പണ കൗർ, എസ് ജി വാസുദേവ്, അച്യുതൻ കൂടല്ലൂർ, ശ്യാം ശർമ, ചന്ദ്രനാഥ് ആചാര്യ, ലതിക ഘട്ട്, ജനക് ജങ്കാർനർസാരി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, രേഖ ഭട്നാഗർ, ആർ എം പളനിയപ്പൻ തുടങ്ങിയ ചിത്രകാരന്മാർ പ്രദർശനത്തിൽ പങ്കാളികളാണ്‌. https://ferns-petals.com/white-rose/, www.whiterosemovement.in,facebook.com/2020whiterose, https://ferns-petals.com/white-rose/,www.whiterosemovement.in,facebook.com/2020whiterose എന്നീ ലിങ്കുകളിലൂടെ പ്രദർശനം കാണാവുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top