20 September Friday

സംയുക്ത വാഹന പരിശോധന ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


സ്വന്തം ലേഖകൻ
റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാ​ഗമായി  തിങ്കളാഴ്‌ച മുതൽ 31 വരെ സംസ്ഥാനത്ത് വാഹനപരിശോധന നടത്തും. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സീബ്രാ ലൈനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവർക്കും സിഗ്നൽ അവഗണിക്കുന്നവര്‍ക്കുമെതിരെ കർശന നടപടിയുണ്ടാകും.

സ്‌കൂൾ ബസുകളുടെ അമിതവേഗത, ഓവർ ലോഡ് തുടങ്ങിയവയും പരിശോധിക്കും. കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കും. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ്‌ പരിശോധന നടത്തുന്നത്.

സംസ്ഥാനതലത്തിൽ ട്രാഫിക്‌ ഐജി നോഡൽ ഓഫീസറായും ജില്ലാതലത്തിൽ ജില്ലാ കലക്‌ടർ ചെയർമാനായും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ ആഴ്ചതോറും നടപടികൾ അവലോകനം ചെയ്യും. ഗതാഗതനിയമലംഘനങ്ങൾ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി. പൊതുമരാമത്തുവകുപ്പ് മുൻകൈയെടുത്ത് നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റം ഒഴിപ്പിക്കും. ആദ്യപടിയായി താൽക്കാലിക കൈയേറ്റങ്ങൾക്ക് ഒരാഴ്ചത്തെ നോട്ടീസ് നൽകിയശേഷം പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും. കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് സൂചനാ ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകി.


പ്രധാന വാർത്തകൾ
 Top