04 August Tuesday

193 പുതിയ രോഗികൾ, 35 പേർക്ക്‌ സമ്പർക്കത്തിലൂടെ ; പരിശോധന വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

ട്രിപ്പിൾ ലോക്‌ഡൗണിലായ തിരുവനന്തപുരം നഗരത്തിലെ ആളൊഴിഞ്ഞ കിഴക്കേകോട്ട ഫോട്ടോ: എ ആർ അരുൺരാജ്‌


തിരുവനന്തപുരം
സംസ്ഥാനത്തെ പ്രതിദിന കോവിഡ്‌ പരിശോധന വർധിപ്പിച്ചു‌. തിങ്കളാഴ്ചമാത്രം 9927  സാമ്പിൾ പരിശോധിച്ചു.  തിങ്കളാഴ്ച 193 പേർക്കുകൂടി കോവിഡ്‌.  92 പേർ വിദേശത്തുനിന്നും 65 പേർ മറ്റ്‌  സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്‌. 35 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.

എറണാകുളം–- 17, കോഴിക്കോട്–- ആറ്‌, തിരുവനന്തപുരം–- നാല്‌, മലപ്പുറം–- മൂന്ന്‌, കൊല്ലം–- രണ്ട്‌, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്–- ഒന്നുവീതം. ആകെ രോഗികളുടെ എണ്ണം 5622. തിങ്കളാഴ്‌ച 167പേർ രോഗമുക്തി നേടി-. 

2252 പേർ ചികിത്സയിലുണ്ട്‌.  1,83,291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2975 പേർ ആശുപത്രികളിലാണ്. തിങ്കളാഴ്ച 384 പേരെ ആശുപത്രിയിലാക്കി. ഇതുവരെ പരിശോധനയ്‌ക്ക്‌ അയച്ചത്‌ 2,04,452 സാമ്പിൾ. 4179 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ ഭാഗമായി 60,006  സാമ്പിൾ ശേഖരിച്ചു.  57,804 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകൾ 157.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top