15 December Sunday

കൂട്ടിയ ഓണറേറിയം കൃതൃമായി നൽകും : കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019


തിരുവനന്തപുരം
എൽഡിഎഫ‌് സർക്കാർ വന്നശേഷം ആശ വർക്കർമാരുടെ ഓണറേറിയം ആയിരത്തിൽനിന്ന‌് 4500 രൂപയായി വർധിപ്പിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആശ വർക്കർമാരുടെ ഇൻസെന്റീവും ഓണറേറിയവും ആശ സോഫ‌്റ്റ‌് വെയർ വഴി അവരുടെ അക്കൗണ്ടിലേക്ക‌്  കൃത്യമായി നൽകാൻ നടപടി സ്വീകരിച്ചതായി സി കൃഷ‌്ണനെ മന്ത്രി അറിയിച്ചു.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി റേഡിയോഗ്രാഫർമാരുടെ 17 പുതിയ തസ‌്തികയും സൃഷ്ടിച്ചതായും എസ‌് ശർമയെ മന്ത്രി അറിയിച്ചു.  ഇതിന‌ുപുറമെ പൊന്നാനി, തൈക്കാട‌് എന്നിവിടങ്ങളിലെ സ‌്ത്രീകളുടെയും കുട്ടികളുടെയും ആശുപ്രതികളിലായി മൂന്ന‌് റേഡിയോ ഗ്രാഫർ തസ‌്തികയും സൃഷ്ടിച്ചിട്ടുണ്ട‌്. വിവിധ ജില്ലകളിൽ എൻഎച്ച‌്എം മുഖേന 30 തസ‌്തിക സൃഷ‌്ടിച്ചു.

സൈക്കോ സോഷ്യൽ കൗൺസിലർ തസ‌്തിക കരാർ വിഭാഗത്തിലുൾപ്പെടുത്തുന്നത‌് പരിഗണിക്കും. മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം സൈക്യാട്രി വകുപ്പിലെ സോഷ്യൽ വർക്കർമാരെ ഉൾപ്പെടുത്തിയ കരാർ ജീവനക്കാരുടെ വിഭാഗത്തിൽ ഈ തസ‌്തികയും ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുകയാണെന്നും മന്ത്രി, എ എൻ ഷംസീറിന്റെ സബ‌്മിഷന‌് മറുപടിയായി പറഞ്ഞു. ഇതുസംബന്ധിച്ച‌ വനിതാ ശിശുവികസന വകുപ്പ‌് ഡയറക്ടറുടെ ശുപാർശ പരിശോധിച്ചു വരികയാണ‌്.

ഹോമിയോ  മെഡിക്കൽ ഓഫീസർ തസ‌്തികയിലെ ശമ്പള അപാകം അടുത്ത ശമ്പളപരിഷ‌്കരണ കമീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന‌് കെ ഡി പ്രസേനനെ മന്ത്രി അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top