15 May Saturday

വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


കൊച്ചി
തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസവും പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ച് എറണാകുളം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാജി ജോർജ് പ്രണത. ഇത് മൂന്നാംവട്ടമാണ് ഷാജി ജോർജ് പ്രണത വീടുതോറും കയറിയിറങ്ങി വോട്ടഭ്യർഥിക്കുന്നത്. ഈസ്റ്റർദിനത്തിൽ പള്ളിയിലെ കർമങ്ങളിൽ പങ്കെടുത്താണ് പ്രചാരണം ആരംഭിച്ചത്. അവസാന പരസ്യപ്രചാരണത്തിൽ നിവ്യ റോഡ്, വടുതല പാടം എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തി.
വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിച്ചാണ് അവസാനഘട്ട പ്രചാരണം. മീനച്ചൂടിലും തെല്ലും ഇടർച്ച കൂടാതെയാണ് അവസാന മണിക്കൂറിലെ പരസ്യപ്രചാരണം പൂർത്തിയാക്കിയത്.

എറണാകുളം നോർത്ത് എസ്ആർഎം റോഡിൽനിന്ന്‌ ആരംഭിച്ച തെരഞ്ഞെടുപ്പുറാലി അയ്യപ്പൻകാവിൽ സമാപിച്ചു. പരസ്യപ്രചാരണത്തിന് സമാപനംകുറിച്ചുള്ള റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top