15 May Saturday

ജയിച്ചുകയറാൻ അങ്കമാലി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


അങ്കമാലി
ആളും ആരവങ്ങളും നിയന്ത്രിച്ച്‌ അങ്കമാലി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്‌ സമാപനം. കോവിഡ്‌ മാനദണ്ഡത്തിന്റെ ഭാഗമായി കൊട്ടിക്കലാശം ഒഴിവാക്കിയതോടെ പ്രവർത്തകർ വീടുകളിലെത്തി എൽഡിഎഫ്‌ സ്ഥാനാർഥി ജോസ്‌ തെറ്റയിലിനായി വോട്ടഭ്യർഥിച്ചു. പ്രവർത്തകർ മോഡൽ ബാലറ്റും വോട്ടിങ്‌ മെഷിന്റെ മോഡലുമായി ബൂത്തടിസ്ഥാനത്തിൽ വീടുകളിൽ കയറി വോട്ടുചെയ്യൽ രീതിയും സ്ഥാനാർഥിയുടെ ചിഹ്നവും ഓർമിപ്പിച്ചു. ചിലയിടങ്ങളിൽ ബൂത്തുകൾ ചേർന്ന് ചെറുപ്രകടനങ്ങൾ സംഘടിപ്പിച്ചു. ജോസ് തെറ്റയിലിന്റെ പോസ്റ്ററും ചിഹ്നവും ഉൾപ്പെടെയുള്ള പ്ലക്കാർഡുകളുമായാണ്‌ പ്രകടനം നടന്നത്‌.

സ്ഥാനാർഥി ജോസ് തെറ്റയിൽ ഈസ്റ്റർ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരുമായി സംവദിച്ചു. വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. എംഎൽഎയായി തെരഞ്ഞെടുത്താൽ മണ്ഡലത്തിൽ പ്രാധാന്യത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ സംബന്ധിച്ച് ആശയവിനിമയം നടത്തി. വോട്ടർമാരുടെ അഭിപ്രായങ്ങളും ആശയങ്ങളും ചോദിച്ചറിഞ്ഞു. രാവിലെ ഈസ്റ്റർദിന പ്രാർഥനകളിൽ പങ്കെടുത്തു. സ്വന്തം വാർഡിലും നഗരസഭയുടെ ചില ഭാഗങ്ങളിലും വീടുകൾ കയറി വോട്ടഭ്യർഥിച്ചു. കുടുംബാംഗങ്ങളുമൊത്ത്‌ ഈസ്റ്റർ ആഘോഷത്തിലും പങ്കെടുത്തു. സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വോട്ടഭ്യർഥിച്ചു. തുറവൂരിൽ ചവളർ സൊസൈറ്റി കുടുംബയോഗത്തിലും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top