13 May Thursday

കെ എൻ ഉണ്ടാകും; വൈപ്പിന്‌ കരുത്തും കരുതലുമായി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

വൈപ്പിൻ
എന്നും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഒരിക്കൽക്കൂടി പ്രഖ്യാപിച്ചാണ് വൈപ്പിൻ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണിക്കൃഷ്ണൻ പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ചുറ്റുംകൂടിയ വൻജനാവലി ആരവത്തോടെ ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ ഏറ്റെടുത്തു.

ഉറപ്പാണ് എൽഡിഎഫ്; ഉറപ്പാണ് കെ എൻ ഉണ്ണിക്കൃഷ്ണൻ എന്ന് പ്രഖ്യാപിക്കുന്ന അനൗൺസ്‌മെന്റ് മണ്ഡലമാകെ ഞായറാഴ്ച അലയടിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം വാഹനം വേദിയാക്കി നേതാക്കൾ സംസാരിച്ചു. പള്ളിപ്പുറത്ത് സ്ത്രീകളുടെ റോഡ്ഷോ ആവേശമായി. കലാശക്കൊട്ടില്ലെങ്കിലും എൽഡിഎഫിന്റെ മുഴുവൻ കരുത്തും പ്രകടമാക്കുന്നതായിരുന്നു പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം.

പുലർച്ചെ അഞ്ചുമുതൽ സ്ഥാനാർഥി പ്രചാരണത്തിരക്കിലായി. കണ്ടുമുട്ടിയവർക്കെല്ലാം ഈസ്റ്റർ ആശംസകൾ നേർന്നു. കടമക്കുടി, പള്ളിപ്പുറം, ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, നെടുങ്ങാട്, എളങ്കുന്നപ്പുഴ, വളപ്പ്, പുതുവൈപ്പ്, ബോൾഗാട്ടി എന്നിവിടങ്ങളിലെത്തി ആദ്യ രണ്ടുഘട്ടങ്ങളിലും നേരിൽക്കാണാൻ കഴിയാതിരുന്നവരോട് വോട്ടഭ്യർഥിച്ചു. കുടുംബയോഗങ്ങളിലും സൗഹൃദസദസ്സുകളിലും പങ്കെടുത്തു. ബൂത്ത് ഓഫീസുകളും സന്ദർശിച്ചു.

മീനച്ചൂടിനെ വകവയ്ക്കാത്ത ആവേശത്തോടെ  ഒഎൽഎച്ച് കോളനിയിൽ പദയാത്ര നടത്തി. തൃക്കടക്കാപ്പിള്ളി, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലെ മുതിർന്ന പൗരന്മാരെയും കിടപ്പുരോഗികളെയും സന്ദർശിച്ചു. മുൻ എംഎൽഎ വി കെ ബാബുവിനെയും റിട്ട. ജസ്റ്റിസ് കെ കെ ദിനേശനെയും സന്ദർശിച്ചു. കർത്തേടം കൊടിയന്തറ കുടുംബത്തിൽനിന്നായിരുന്നു ഭക്ഷണം.നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പുതുവൈപ്പ് പണ്ടാരപ്പറമ്പിൽ കുടുംബത്തിലെത്തി പിന്തുണയും അനുഗ്രഹവും തേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top