13 May Thursday

പിറവത്തിന്‌ വേണം, 
സിന്ധുമോൾ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


പിറവം
‘ഡോ. സിന്ധുമോൾ ജേക്കബ് ഉറപ്പാണ് പിറവത്ത്' എന്ന മുദ്രാവാക്യമാണ് ഇപ്പോൾ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഏതാനും ദിവസംകൊണ്ട് പിറവത്തിന്റെ ഹൃദയം കവരാൻ സിന്ധുമോൾക്ക് കഴിഞ്ഞു. മണ്ഡലത്തിന്റെ വികസനപ്രശ്നങ്ങളും കുടിവെള്ളക്ഷാമവുമെല്ലാം ഏറ്റെടുത്ത് പരിഹാരം ഉറപ്പുനൽകി സിന്ധുമോൾ മുന്നേറിയപ്പോൾ എതിർചേരിയിലുള്ളവർപോലും പറഞ്ഞു, ‘ഉറപ്പാണ് സിന്ധുമോൾ'. പഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്ത്‌ പ്രതിനിധി എന്നനിലയിലുള്ള പ്രവർത്തനപരിചയം പൊതുജനങ്ങളുമായി സംവദിക്കാൻ സിന്ധുമോൾക്ക് എളുപ്പമായി. അവരിൽ ഒരുവളായി നിന്നുകൊണ്ടാണ് പലപ്പോഴും സ്ഥാനാർഥി സംസാരിക്കുന്നതെന്ന് ജനങ്ങളും പറഞ്ഞു. മണ്ഡലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്ത കുടിവെള്ളപ്രശ്നത്തെക്കുറിച്ച്‌ സിന്ധുമോൾ ജേക്കബ്ബിന്റെ കാഴ്ചപ്പാടുകൾക്ക് ഏറെ പ്രശംസ ലഭിച്ചു. വനിതാ വ്യവസായസംരംഭകർമുതൽ തൊഴിലുറപ്പ് തൊഴിലാളികൾവരെ സിന്ധുമോളുമായി അവരുടെ ആശയങ്ങൾ പങ്കുവച്ചു.

പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ്‌ച ഉച്ചവരെ കൂത്താട്ടുകുളം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളും പ്രമുഖ വ്യക്തികളെയും ഡോ. സിന്ധുമോൾ ജേക്കബ് സന്ദർശിച്ചു. മുളന്തുരുത്തി, മണീട് എന്നിവിടങ്ങളിൽ ചില പ്രമുഖരെയും സന്ദർശിച്ചശേഷം കൂത്താട്ടുകുളത്തെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. 166 ബൂത്തുകളിലെയും പരസ്യപ്രചാരണം മുന്നണിതീരുമാനപ്രകാരം വൈകിട്ട് അവസാനിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top