03 June Wednesday

അവശ്യവസ്തുക്കളുടെ വിതരണം : പാഴ്സൽ സർവീസുകൾക്ക് പ്രവർത്തിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


അടച്ചുപൂട്ടൽ കാലയളവിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇ- കൊമേഴ്സ് സേവനങ്ങൾക്ക്‌ പ്രവർത്തിക്കാം.  പാഴ്സൽ സർവീസുകൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി ഓർഡർ നൽകുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികൾ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, ജീവൻ രക്ഷാ ഔഷധങ്ങൾ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്‌ സർക്കാർ നടപടി.

ധാതു ഉൽപ്പാദന സ്ഥാപനങ്ങൾക്ക്  പ്രവർത്തിക്കാം
ധാതു ഉൽപ്പാദനരംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകി.ചവറ കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ്ഡ്, ചവറ ഇന്ത്യൻ റെയർ എർത്ത്സ്, തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാറിയം, കോട്ടയം ട്രാവൻകൂർ സിമന്റ്‌സ്‌,  പാലക്കാട് മലബാർ സിമന്റ്‌സ്‌ എന്നിവയ്‌ക്കാണ് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കൽക്കരി, -ധാതു ഉൽപ്പാദനം, ഗതാഗതം, ഖനനത്തിനുള്ള എക്സ്പ്ലോസീവ്സ് വിതരണം എന്നിവയെ അടച്ചുപൂട്ടലിൽനിന്ന്‌ മന്ത്രാലയം ഒഴിവാക്കിയിരുന്നു.

ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കളമശ്ശേരി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിനും പ്രവർത്തിക്കാം.


പ്രധാന വാർത്തകൾ
 Top