04 April Saturday

കുട്ടനാട് പി ജെ ജോസഫ്‌ നിർദേശിച്ച സ്ഥാനാർഥി മത്സരിക്കുമെന്ന്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020


കോട്ടയം
കുട്ടനാട്ടിൽ പി ജെ ജോസഫ്‌ നിർദേശിച്ച സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം നേതാക്കൾ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇക്കാര്യം യുഡിഎഫിനെ അറിയിച്ചു. കുട്ടനാട്‌ സ്ഥാനാർഥിയെ സംബന്ധിച്ച്‌  മുമ്പും ഈ രീതി തന്നെയാണ്‌ അവലംബിച്ചത്‌. കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയെ തങ്ങൾ തന്നെയാണ്‌ തീരുമാനിക്കുന്നത്‌. കോൺഗ്രസല്ലെന്നും കേരള കോൺഗ്രസിൽ തർക്കങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. കെ എം മാണിയുടെ പ്രതിമ തിരുവന്തപുരത്തും  മരങ്ങാട്ടുപ്പള്ളിയിലും സ്ഥാപിക്കാൻ സർക്കാരിനും ധനകാര്യവകുപ്പ്‌ മന്ത്രിയ്‌ക്കും നിവേദനം നൽകിയിട്ടുണ്ട്‌. ഇതിനൊപ്പം കെ എം മാണി ഗ്ലോബർ സ്‌റ്റഡി സെന്ററിനും തുടക്കമിടും. ജോയി എബ്രഹാം, മോൻസ്‌ ജോസഫ്‌ എംഎൽഎ, സജി മഞ്ഞക്കടമ്പിൽ, കെ എഫ്‌ വർഗീസ്‌, ജെയ്‌സൺ ജോസഫ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top