16 January Saturday

വോട്ട്‌ ഇടതിനുതന്നെ

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


ആരോഗ്യപ്രശ്‌നങ്ങൾ കാരണം പുറത്തിറങ്ങാൻ വയ്യാതെ വീടിനകത്തുനിന്ന് ഓമന പറഞ്ഞു “വോട്ട്‌ ഇടതിനാ, ഇതുവരെ ചെയ്തതും ഇടതിനുതന്നെ’. നെടുങ്ങാട്‌ പ്രദേശത്ത്‌ വോട്ട്‌ അഭ്യർഥിച്ചെത്തിയ ജില്ലാപഞ്ചായത്ത്‌ വൈപ്പിൻ ഡിവിഷൻ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ആന്റണി സജിയെ സ്വീകരിച്ചത്‌ ഈ വാക്കുകളാണ്‌. “പുറത്തിറങ്ങാൻ വയ്യ, പ്രദേശത്തെ സിഡിഎസ്‌ പ്രവർത്തകരും പാർടിപ്രവർത്തകരുമാണ്‌ സഹായത്തിനുള്ളത്‌’ ഓമന പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ആറാം വാർഡിൽനിന്നാണ്‌ പര്യടനം ആരംഭിച്ചത്‌. സ്വീകരണകേന്ദ്രങ്ങൾക്ക്‌ പുറമേ വീടുകളിലും കവലകളിലും വോട്ട്‌ അഭ്യർഥിച്ചെത്തി. നെടുങ്ങാട് തൊഴിലുറപ്പ് തൊഴിലാളികളെയും മത്സ്യസംസ്കരണ കേന്ദ്രത്തിലെ തൊഴിലാളികളെയും കണ്ട്‌ വോട്ടുതേടി.  തെക്കിനേഴത്ത്‌, പുത്തൻകടപ്പുറം തുടങ്ങി നായരമ്പലം പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങളിലും വോട്ടർമാരെ കാണാനെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top