17 January Friday

ശബരിമല നടത്തിപ്പിനായി നിയമനിര്‍മാണം ആവശ്യമില്ലെന്ന് ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019


തിരുവനന്തപുരം
ശബരിമല നടത്തിപ്പിനായി പ്രത്യേക നിയമനിർമാണം നടത്താൻ കഴിയില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ഇക്കാര്യം സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ  ബോധ്യപ്പെടുത്തണം.  അത്തരം നിയമനിർമാണം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കും. 1949 ലെ കവനന്റും തുടർന്ന്, 1950ൽ ഉണ്ടായ ആക്ടിന്റെയും അടിസ്ഥാനത്തിലാണ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നത്.  ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതുപോലെയാണ് ഇപ്പോഴും ദേവസ്വം ബോർഡിന്റെ  ഭരണം നടക്കുന്നത്‌. അതിൽ  മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലന്നും ചെന്നിത്തല  പറഞ്ഞു.


പ്രധാന വാർത്തകൾ
 Top