25 January Saturday

കുട്ടികൾക്ക്‌ സംരക്ഷണം ഉറപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019


ന്യൂഡൽഹി
സുരക്ഷിതമല്ലാത്ത കുടുംബസാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനുള്ള സർവേ ഉടൻ പൂർത്തീകരിക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജയും സാമൂഹികനീതി പ്രത്യേക സെക്രട്ടറി ബിജു പ്രഭാകറും അറിയിച്ചു. സർവേ കഴിഞ്ഞവർഷം തുടങ്ങിയതാണ്‌. പ്രളയത്തെ തുടർന്ന്‌ നിർത്തിവയ്‌ക്കേണ്ടിവന്നു.ഇക്കൊല്ലം പുനരാരംഭിച്ച സർവേ വേഗം പൂർത്തീകരിക്കും. -തിരുവനന്തപുരം കൈതമുക്ക്‌ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന ചോദ്യത്തോട്‌ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.

സർക്കാരിന്റെ തണൽ പദ്ധതിയിലാണ്‌ കുട്ടികൾക്ക്‌ ഉടൻ സംരക്ഷണം ഉറപ്പാക്കിയത്‌. ലൈഫ്‌ പദ്ധതിയിൽ രണ്ടരലക്ഷം ഭവനങ്ങളൊരുക്കി. റേഷൻ കാർഡുള്ളവർക്ക്‌ വീട്‌ നൽകാൻ വ്യവസ്ഥ ചെയ്യുമ്പോൾ റേഷൻ കാർഡില്ലാത്തവർ പുറത്തായെന്ന്‌ വരും. ഇവർക്കായി വേറെ സംവിധാനം കണ്ടെത്തണം. ഇതിനർഥം ലൈഫ്‌ പദ്ധതി മോശമാണെന്നല്ല.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top