21 October Monday

ബുക്ക്‌ ചെയ്യൂ, മിൽമ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


കൊച്ചി
മൊബൈൽ ആപ്‌ വഴി പാലും പാലുൽപ്പന്നങ്ങളും വീട്ടുപടിക്കൽ -എത്തിക്കുന്ന സംവിധാനം വ്യാഴാഴ്‌ചമുതൽ എറണാകുളത്ത് ആരംഭിക്കുമെന്ന്‌ മിൽമ എറണാകുളം യൂണിറ്റ്‌ ചെയർമാൻ ജോൺ തെരുവത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഎം നീഡ്സ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇടപ്പള്ളി, കളമശേരി, കലൂർ, പാലാരിവട്ടം, വൈറ്റില, പള്ളുരുത്തി, തൃപ്പൂണിത്തുറ, കാക്കനാട്, പനമ്പിള്ളിനഗർ, തേവര എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.

മൊബൈൽ ആപ്‌ പ്ലേ സ്റ്റോറിൽനിന്ന് എഎം നീഡ്‌സ്‌ എന്ന പേരിൽ ഡൗൺലോഡ് ചെയ്യാം. മൊബൈൽ ആപ്‌ ഉപയോഗിച്ച് ഉപഭോക്താക്കളുടെ സൗകര്യാർഥം ഒരു പ്രാവശ്യത്തേക്കോ ആവശ്യമുള്ള ദിവസങ്ങളിൽ മാത്രമോ ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്യാം. ഉൽപ്പന്നങ്ങൾ രാവിലെ -അഞ്ചിനും എട്ടിനും ഇടയിൽ വിതരണനിരക്ക്‌ ഈടാക്കാതെ വീട്ടിൽ എത്തിച്ചുനൽകും. മറ്റു പ്രദേശങ്ങളിലും ഉടൻതന്നെ ഈ സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്‌ടർ ഡോ. എം മുരളീധരദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top