22 October Tuesday

പ്രളയ അടിയന്തര സഹായം: 21.73 കോടിരൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

തിരുവനന്തപുരം > പ്രളയദുരിതത്തിൽപ്പെട്ടവർക്ക് അടിയന്തരസഹായമായി ചൊവ്വാഴ്‌ചവരെ അനുവദിച്ചത്‌ 21,73,50,000 രൂപ. വിവിധ ജില്ലകളിലായി ചൊവ്വാഴ്‌ച വൈകിട്ടുവരെ ട്രഷറിയിലേക്ക് സർക്കാർ കൈമാറിയ തുകയാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ 21735 പേർക്ക്‌ 10,000 രൂപവീതമാണ്‌ അനുവദിച്ചത്.

ഓരോ ജില്ലയിലും പണം അനുവദിച്ചവരുടെ എണ്ണവും തുകയും ക്രമത്തിൽ.
പത്തനംതിട്ട: 1552–-1,55,20,000 രൂപ, ആലപ്പുഴ: 2321–-2,32,10,000, ഇടുക്കി: 216–-21,60,000, എറണാകുളം: 2786–-2,78,60,000, തൃശൂർ: 5211–-5,21,10,000, പാലക്കാട്: 1040–-1,04,00,000, മലപ്പുറം: 3063–- 3,06,30,000, കോഴിക്കോട്–-1853, 1,85,30,000, കണ്ണൂർ: 362–-36,20,000, വയനാട്: 2900–-2,90,00,000, കാസർകോട്: 431–-43,10,000.


പ്രധാന വാർത്തകൾ
 Top