21 September Saturday

കേന്ദ്രബജറ്റിലെ അവഗണന : കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ 6ന്‌ എൽഡിഎഫ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019


സ്വന്തം ലേഖകൻ
കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങളിലും സംസ്ഥാനത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ആറിന്‌ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തും.

തിരുവനന്തപുരം രാജ്‌ഭവനിലേക്കുള്ള മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന മാർച്ചുകൾ എൽഡിഎഫ്‌ സംസ്ഥാന നേതാക്കളും ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടകർ; കൊല്ലം–- കാനം രാജേന്ദ്രൻ, പത്തനംതിട്ട–- ആർ ബാലകൃഷ്‌ണപിള്ള, ഇടുക്കി–- സ്‌കറിയ തോമസ്‌, ആലപ്പുഴ–- എം വി ഗോവിന്ദൻ, കോട്ടയം–- ഫ്രാൻസിസ്‌ ജോർജ്, എറണാകുളം–- തോമസ്‌ ചാണ്ടി എംഎൽഎ, തൃശൂർ–- സത്യൻ മൊകേരി, പാലക്കാട്‌–- പി കെ ശ്രീമതി, മലപ്പുറം–-  സി കെ നാണു എംഎൽഎ, കോഴിക്കോട്‌–- വർഗീസ്‌ ജോർജ്, വയനാട്‌–- കാസിം ഇരിക്കൂർ, കണ്ണൂർ –- എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, കാസർകോട്‌–- ഇ പി ആർ വേശാല. മാർച്ച്‌ വൻ വിജയമാക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top