11 August Tuesday

ശ്രീലങ്കയ്ക്ക് വേണം മാൽക്കോടെക്‌സിന്റെ നൂല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


തിരുവനന്തപുരം
വ്യവസായവകുപ്പിനു കീഴിൽ വിദേശത്തേക്ക്‌ നൂൽകയറ്റി അയക്കുന്ന സ്ഥാപനങ്ങളുടെ നിരയിൽ ഇനി മാൽക്കോടെക്‌സും(മലബാർ കോ–- ഓപ്പറേറ്റീവ് ടെക്‌സ്റ്റയിൽസ് ലിമിറ്റഡ്‌). ആദ്യമായി 2500 കിലോ 80 എസ് കാർഡഡ് നൂൽ ശ്രീലങ്കയിലേക്ക്‌‌ കയറ്റി അയച്ചു. തൂത്തുക്കുടി തുറമുഖംവഴിയാണ് നൂൽ അയച്ചത്‌. ശ്രീലങ്കയിൽനിന്ന്‌ 5000 കിലോ നൂലിനുള്ള ഓർഡർ കൂടി ലഭിച്ചു‌.

തിരുവനന്തപുരം ബാലരാമപുരത്തെ ട്രിവാൻഡ്രം സ്‌പിന്നിങ് മിൽ, കോഴിക്കോട് തിരുവണ്ണൂരിലെ മലബാർ സ്‌പിന്നിങ് ആൻഡ്‌ വീവിങ് മിൽ, കണ്ണൂർ താഴെ ചൊവ്വയിലെ കോ–- ഓപ്പറേറ്റീവ് സ്‌പിന്നിങ് മിൽ എന്നിവയാണ് നിലവിൽ നൂൽ കയറ്റി അയക്കുന്ന സ്ഥാപനങ്ങൾ. എൽഡിഎഫ്‌ സർക്കാർ സ്‌പിന്നിങ് മില്ലുകളിൽ നവീകരണത്തിന്‌‌ തുടക്കമിട്ടിരുന്നു. മാൽക്കോടെക്‌സിൽ രണ്ടുകോടി രൂപ ചെലവിട്ട് അത്യാധുനിക ഓട്ടോമാറ്റിക് ഡോഫിങ് മെഷീനും മറ്റ് അനുബന്ധ സൗകര്യവും ഒരുക്കി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top