22 August Thursday

സ്‌‌കൂള്‍ പാഠപുസ്‌ത‌ക വിതരണം പൂര്‍ത്തിയായി; വിതരണം ചെയ്‌തത് 2.91 കോടി പുസ്‌തകം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

തിരുവനന്തപുരം > ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 2019-- -20 അധ്യയനവര്‍ഷത്തെ  ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായതായി കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അറിയിച്ചു.

പന്ത്രണ്ടായിരത്തോളം സ്‌കൂളുകളിലെ 3280 സ്‌കൂള്‍ സൊസൈറ്റികളിലേക്കാണ് 2.91 കോടി പുസ്‌തകം എത്തിച്ചത്. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും വിതരണം ചെയ്‌തു. പാഠപുസ്‌തക ഓഫീസര്‍ നല്‍കിയ ഇന്‍ഡന്റ് അനുസരിച്ചാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുസ്‌തകം എത്തിച്ചത്.


 


പ്രധാന വാർത്തകൾ
 Top