02 June Tuesday
എറണാകുളം മെഡിക്കൽ കോളേജ്‌ ആഴ്‌ചകൾക്ക്‌ മുമ്പേ കോവിഡ്‌ ആശുപത്രിയായി മാറിയിരുന്നു

കോവിഡ്‌ ആശുപത്രികൾ റെഡി ; ജില്ലകളിൽ രണ്ട്‌ വീതം

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020


സ്വന്തം ലേഖിക
സംസ്ഥാനത്ത്‌ 28 ആശുപത്രി സമ്പൂർണ കോവിഡ്‌ ചികിത്സാ കേന്ദ്രങ്ങളാകും. ജില്ലകളിൽ രണ്ട്‌ ആശുപത്രി വീതമാണ്‌ സംസ്ഥാന സർക്കാർ കോവിഡ്‌ ചികിത്സയ്‌ക്ക്‌  മാത്രമായി മാറ്റുന്നത്‌. മെഡിക്കൽ കോളേജുകൾ, ജില്ലകളിലെ പ്രധാന ആശുപത്രികൾ എന്നിവയാണ്‌ കോവിഡ്‌ ആശുപത്രികളാകുന്നത്‌.

തിരുവനന്തപുരം,  കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, മഞ്ചേരി, കോഴിക്കോട്‌, കണ്ണൂർ എന്നീ മെഡിക്കൽ കോളേജ്‌ ആശുപത്രികൾ, തിരുവനന്തപുരം ജനറൽ ആശുപത്രി,   ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി,  ഹരിപ്പാട്‌ താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി,  തൊടുപുഴ ജില്ലാ ആശുപത്രി,  പിവിഎസ്‌  ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട്‌ ജില്ലാ ആശുപത്രി, താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രി,   തിരൂർ ജില്ലാ ആശുപത്രി, കോഴഇക്കോട്‌ ജനറൽ ആശുപത്രി, വയനാട്‌ മാനന്തവാടി ജില്ലാ ആശുപത്രി, സ്വകാര്യ മെഡിക്കൽ കോളേജ്‌, കണ്ണൂർ ജില്ലാ ആശുപത്രി, കാസർകോട്‌ ജനറൽ ആശുപത്രി, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി എന്നിവയാണ്‌ കോവിഡ്‌ ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.

ഇതിൽ എറണാകുളം മെഡിക്കൽ കോളേജ്‌  കോവിഡ്‌ ആശുപത്രിയായി മാറിയിരുന്നു. മറ്റിടങ്ങളും  പ്രവർത്തനങ്ങൾ പൂർത്തിയായി. രോഗികൾ കൂടിയാൽ ഇവ പൂർണമായും കോവിഡ്‌ ചികിത്സയിലേക്ക്‌ മാറും.  ഇതിനായി  ആശുപത്രി സേവനങ്ങൾ വെട്ടിച്ചുരുക്കി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഒപിയും  മാറ്റിവച്ചു. പ്രസവം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്കായി ജില്ലകളിൽ മറ്റ്‌ ആശുപത്രികൾ  സജ്ജമാക്കി. തിരുവനന്തപുരത്ത്‌ റീജ്യണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിലെ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തും. പ്രധാന ചികിത്സാ കേന്ദ്രങ്ങളെ കോവിഡ്‌ ആശുപത്രികളാക്കുന്നത്‌ മറ്റ്‌ അടിയന്തര ആരോഗ്യ സേവനങ്ങളെ ബാധിക്കില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌  അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top