27 May Wednesday

കൂടുതൽ അതിഥിത്തൊഴിലാളികൾ ക്യാമ്പുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020


തിരുവനന്തപുരം
അമ്പതിനായിരത്തോളം അതിഥിത്തൊഴിലാളികൾ  വെള്ളിയാഴ്‌ചമാത്രം സർക്കാർ ഒരുക്കിയ ക്യാമ്പുകളിലെത്തി. ഇതോടെ സംസ്ഥാനത്തെ 11,429 ക്യാമ്പിലായി കഴിയുന്ന തൊഴിലാളികളുടെ എണ്ണം 2,48,570 ആയി. തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണം നൽകുന്നതിനൊപ്പം സ്വയം പാചകംചെയ്ത്‌ കഴിക്കുന്നവർക്ക്‌ ഭക്ഷ്യവസ്‌തുക്കളും നൽകുന്നുണ്ട്‌.

ലേബർ ഓഫീസർമാർ 1567 ക്യാമ്പ്‌ സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തി.   കോൾ സെന്ററുകളിലടക്കം ലഭിച്ച 1807 പരാതിയും പരിഹരിച്ചു. 11, 12, 13 തീയതികളിൽ ആരോഗ്യവകുപ്പുമായി ചേർന്ന്‌ ക്യാമ്പുകളിൽ വിപുലമായ ആരോഗ്യ പരിശോധന സംഘടിപ്പിക്കും. ലോക്ക്‌ഡൗണിനുശേഷം നാട്ടിലേക്ക്‌ തിരിച്ചുപോകുന്നവർക്കും രോഗമില്ല എന്ന്‌ ഉറപ്പാക്കും.

ക്യാമ്പുകളിൽ കഴിയുന്നവരുടെ പേര്‌, ഫോൺ നമ്പർ, വിലാസം, ആധാർ നമ്പർ, നാട്ടിലെ പൊലീസ്‌ സ്‌റ്റേഷൻ എന്നീ വിവരങ്ങൾ തൊഴിൽ വകുപ്പ്‌ ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top