27 May Wednesday

നിയമം ലംഘിച്ച്‌ ജുമ നമസ്കാരം നടത്തിയ 33 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020


കോട്ടയം/പത്തനംതിട്ട
ഈരാറ്റുപേട്ടയിലും  പത്തനംതിട്ടയിലും നിയമം ലംഘിച്ച്‌ ജുമാ നമസ്‌കാരം നടത്തിയ 33 പേരെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. ഈരാറ്റുപേട്ട, നടയ്ക്കൽ തന്മയ സ്‌കൂളിൽ  നമസ്‌കാരം നടത്തിയ എസ്‌ഡിപിഐ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ്‌  ഉൾപ്പെടെ 23 പേരെയും പത്തനംതിട്ടയിൽ വീട്ടിൽ ഒത്തുകൂടിയ പത്തു പേരെയുമാണ്‌ അറസ്‌റ്റുചെയ്‌തത്‌. ഇവരെ പിന്നീട്‌ ജാമ്യത്തിൽ വിട്ടു.  ഈരാറ്റുപേട്ടയിൽ സ്‌കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എസ്‌ഡിപിഐ മുൻ കോട്ടയം ജില്ലാ  പ്രസിഡന്റ്‌ പി എച്ച്‌ ഹസീബ് ചായിപ്പറമ്പിൽ , മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷെഫിക് പുതുപ്പറമ്പിൽ , സ്കൂൾ മാനേജർ മനക്കൽ കബീർ, എന്നിവർ അടങ്ങുന്ന 23 പേരാണ്‌ അറസ്‌റ്റിലായത്‌. സ്കൂൾ കെട്ടിടത്തിൽ സ്ഥിതിചെയുന്ന മറിയം മർഹുമ മദ്രസയിലാണ്  ഇവർ ഒത്തുകൂടിയത്. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു നമസ്‌കാരം. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേക്ക്‌ കയറിയാണ് ഈ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.  

പത്തനംതിട്ടയിൽ കുലശേഖരപതി മദീന ജങ്‌ഷനിലെ ഗ്രീൻഗാർഡനിൽ നജീം രാജന്റെ വീട്ടിലാണ്‌ വെള്ളിയാഴ്ച ഉച്ചക്ക്‌ നിസ്ക്കാരം നടന്നത്. വിവരം പൊലീസിൽ ആരോ വിളിച്ചറിയിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top