30 May Saturday

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് ഇനി പൊലീസിന്റെ കൃഷിപാഠവും

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020


കാക്കനാട്
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ പൊലീസ് ഇനി കൃഷികൂടി പഠിപ്പിക്കും. സംസ്ഥാനത്ത് പച്ചക്കറികൃഷി ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ കൃഷിവകുപ്പ് ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം വിത്ത് പാക്കറ്റുകൾ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യും. വിതരണത്തിനായി വിത്തുപാക്കറ്റുകള്‍ പൊലീസ് സേനയ്ക്കും നല്‍കും. ഇതാണ്‌ നിയമം ലംഘിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനൊരുങ്ങുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കൃഷിപാഠംകൂടി നല്‍കാനാണ് പൊലീസിന്റെ തീരുമാനം.വിത്തുപാക്കറ്റുകളുടെ സംസ്ഥാനതല വിതരണം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം ഏഴിനകം എല്ലാ ജില്ലകളിലും വിത്തുപാക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പച്ചക്കറികൃഷി വ്യാപന പദ്ധതിക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ജില്ലയില്‍ അതിഥി  തൊഴിലാളികള്‍ക്കായി ജില്ലാ ഭരണകൂടം 2017 കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യങ്ങളും നല്‍കും. റേഷന്‍ വിതരണത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത റേഷന്‍കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top