23 April Friday

പ്രചാരണത്തിൽ കല നിറയും

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


പെരുമ്പാവൂർ
നിയമസഭാ തെരഞ്ഞെടുപ്പിന്  കലാപ്രചാരണങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഐ എം ജില്ലാകമ്മിറ്റി ഏകദിന സാംസ്‌കാരിക ശിൽപ്പശാല സംഘടിപ്പിച്ചു. പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ ഗായകരും നടീനടന്മാരും ചിത്രകാരും ഉൾപ്പെടെ നൂറോളം കലാകാരന്മാർ പങ്കെടുത്തു.

കുടുംബസദസ്സുകളിലും  പൊതു ഇടങ്ങളിലും അവതരിപ്പിക്കുന്നതിനും    നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനും  വിവിധ കലാരൂപങ്ങൾക്ക് രൂപംനൽകി.  തുടർന്നുള്ള ദിവസങ്ങളിൽ ഇതിന്റെ പ്രാദേശിക പരിശീലനം  ഉണ്ടാകും. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും മാനവിക നിലപാടുകളും കാർഷിക വിഷയങ്ങളും പ്രമേയമാക്കി സംഘഗാനങ്ങളും രണ്ട് തെരുവുനാടകങ്ങളും ചിട്ടപ്പെടുത്തി ശിൽപ്പശാലയിൽ അവതരിപ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ സി മോഹനൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഡോ. കെ കെ സുലേഖ അധ്യക്ഷയായി. ജോൺ ഫെർണാണ്ടസ് എംഎൽഎ, സേവ്യാർ പുൽപ്പാട്ട്, എം വി വിജയകുമാരി, ബാബുരാജ് വൈറ്റില, സഹീർ അലി, ഗായത്രി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയാണ്‌ ശിൽപ്പശാലയുടെ ഏകോപനം നിർവഹി
ച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top