പഴയങ്ങാടി (കണ്ണൂർ) > കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. പാറക്കുളത്തിനരികിലെ എൽ 1993 നമ്പർ സർവേക്കല്ലാണ് ചൊവ്വാഴ്ച രാത്രിയോടെ പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് കുറച്ചുമാറി പിന്നീട് ഉപേക്ഷിച്ച നിലയിൽ സർവേക്കല്ല് കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കെ- റെയിൽ പദ്ധതിയുടെ സർവേ കുറ്റികൾ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..