19 January Wednesday

വ്യാപാരിസൗഹൃദ നയമാണ് 
കൊച്ചിക്കുള്ളത്: മേയർ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


കൊച്ചി
വ്യാപാരി വ്യവസായസൗഹൃദ നയമാണ് കൊച്ചി നഗരസഭയുടേതെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും അപ്പോളോ ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന ചികിത്സാ ഇളവ് പദ്ധതിയുടെ പ്രിവിലേജ് കാർഡിന്റെ വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മേയർ. എറണാകുളം പ്രസ്‌ക്ലബ് ഹാളിലെ ചടങ്ങിൽ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ജലീൽ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. അപ്പോളോയുടെ രാജ്യത്തെ 73 ആശുപത്രികളിലും ചികിത്സാ ഇളവ്‌ ലഭിക്കും. ദീപക് സേവ്യർ, റോബിൻ ജോൺ, ടി എം അബ്ദുൽ വാഹിദ്, ടി ആർ അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top