13 December Friday

കുളം നവീകരണത്തിൽ അഴിമതി ; ട്വന്റി 20 അംഗങ്ങൾക്കെതിരെ 
വിജിലൻസ്‌ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിലെ പൊട്ടക്കുളം നവീകരണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ ട്വന്റി 20 അംഗങ്ങൾക്കെതിരെ അന്വേഷണത്തിന്‌ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ജില്ലാപഞ്ചായത്ത് അംഗം പി എം നാസർ, 12–--ാംവാർഡ് അംഗം ടി ടി പ്രിയദർശിനി, കരാറുകാരൻ, പഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ ആറുപേർക്കെതിരെയാണ്‌ അന്വേഷണം.

ജില്ലാപഞ്ചായത്തിന്റെ പദ്ധതിവിഹിതത്തിൽനിന്ന്‌ 20 ലക്ഷം രൂപ മുടക്കി വാരിക്കാട് ആക്കാച്ചേരി പൊട്ടക്കുളം നവീകരിച്ചതിൽ ഗുരുതര ക്രമക്കേട് ആരോപിച്ച്‌ വെങ്ങോല സ്വദേശിയായ പൊതുപ്രവർത്തകൻ എം എസ് അനൂപ് സമർപ്പിച്ച ഹർജിയിലാണ് നടപടി. വിജിലൻസ് എറണാകുളം യൂണിറ്റ്‌ ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണച്ചുമതല. പദ്ധതിക്ക്‌ അനുമതി നേടിയെടുക്കാൻ ടി ടി പ്രിയദർശിനി വ്യാജരേഖ ചമച്ചതായി പരാതിയിൽ പറയുന്നു. ചെളി നീക്കാതെയും ഫൗണ്ടേഷൻ ബെൽറ്റ്‌ വാർക്കാതെയും മിഡിൽ ബെൽറ്റ്‌, കരിങ്കൽക്കെട്ട് എന്നിവയിൽ കൃത്രിമം കാണിച്ചും അളവിലും കണക്കിലും തട്ടിപ്പ്‌ നടത്തിയും കൂടുതൽ തുക കരാറുകാരന് നൽകി അഴിമതി നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ എ കെ ശ്രീകാന്ത് ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top