13 December Friday

‘ഭൂതപ്പുക’യും ‘ആനപ്പത’യും കെമിക്കൽ കട്ടും വിസ്മയമായി

സി എ പ്രേമചന്ദ്രൻUpdated: Monday Nov 4, 2019


 
തൃശൂർ
അലാവുദ്ദീന്റെ അത്ഭുത വിളക്കിലേതുപോലെ ഭൂതം കുപ്പിയിൽനിന്ന് പുകയായി പുറത്തുചാടി. ഹൈഡ്രജൻ പെറോക്സൈഡിൽ മാംഗനീസ് ഡയോക്‌സൈഡ്‌ കലർത്തിയാണ് ഭൂതത്തെ പുകയാക്കി ചാടിച്ചത്. ഹൈഡ്രജൻ പെറോക്സൈഡും പൊട്ടാസ്യം അയോഡൈഡും ഡിഷ് വാഷ് ലായിനിയും ചേർത്തപ്പോൾ നിലയ്‌ക്കാത്ത പതയ്‌ക്ക്‌ കുട്ടികൾ ‘എലിഫന്റ് ടൂത്ത് പേസ്റ്റ്’ എന്ന്‌ പേരിട്ടു. ആ പരീക്ഷണവും കൗതുകമായി. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‌ തുടക്കം കുറിച്ചാണ്‌ ‘ഭൂതപ്പുക’ യും ‘ആനപ്പത’യൊരുക്കി ശാസ്‌ത്രം സത്യമെന്ന്‌ കാട്ടിയത്‌.  

കത്തികൊണ്ട് കൈ ഞരമ്പുമുറിക്കുന്ന കെമിക്കൽ കട്ടും  വിസ്മയമായി. കൈയിൽ മുമ്പേ തേച്ചുപിടിപ്പിക്കുന്നത്‌ അമോണിയം തയോസയനേറ്റ് ലായനി. അതിനു മുകളിലൂടെ ഫെറിക് ക്ലോറൈഡിൽ മുക്കിയ കത്തികൊണ്ട് വരയുമ്പോൾ ചോരവരും.  ചോരനിറമാർന്ന അയേൺ തയോസയനേറ്റായി മാറുന്ന രാസപ്രവർത്തനം.

കുന്നംകുളത്ത്‌  മന്ത്രി എ സി മൊയ്‌തീൻ മേള ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനായി.  മന്ത്രി വി എസ്‌ സുനിൽകുമാർ  സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയമേള  ചൊവ്വാഴ്‌ച സമാപിക്കും.

വിരൽക്കണ്ണിൽ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയമേളയിൽ എൽപി വിഭാഗത്തിൽ  കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ റെഹ്‌മാനിയ വി എച്ച്‌ എസ്‌ എസിലെ കാഴ്‌ചപരിമിതിയുള്ള മുഹമ്മദ്‌ ഫിദാൻ   പുൽപ്പായ നെയ്യുന്നു. ഫോട്ടോ:  രുദ്രാക്ഷൻ

വിരൽക്കണ്ണിൽ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയമേളയിൽ എൽപി വിഭാഗത്തിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ റെഹ്‌മാനിയ വി എച്ച്‌ എസ്‌ എസിലെ കാഴ്‌ചപരിമിതിയുള്ള മുഹമ്മദ്‌ ഫിദാൻ പുൽപ്പായ നെയ്യുന്നു. ഫോട്ടോ: രുദ്രാക്ഷൻ


പ്രധാന വാർത്തകൾ
 Top