കോഴിക്കോട്
തൊഴിലാളികളുടെ നേട്ടങ്ങൾ തട്ടിപ്പറിക്കുന്ന തൊഴിൽ നിയമ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നാൽപ്പത്തിനാല് തൊഴിൽ നിയമങ്ങൾ അസ്ഥിരമാക്കി നാല് കോഡുകളാക്കി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. തൊഴിൽ മേഖലയിൽനിന്ന് ഇതിനെതിരെ പ്രതിഷേധമുയരണം. ആർസിഇപി കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നും നിർമാണ രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ടാഗോർ ഹാളിൽ ആരംഭിച്ച സമ്മേളനം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി കെ ഷാജൻ
അധ്യക്ഷനായി. ജനറൽ സെക്രട്ടറി നടുവത്തൂർ സുന്ദരേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി വി ജോയി രക്ത
സാക്ഷി പ്രമേയവും വി എസ് അനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറർ കെ കെ ഹരിക്കുട്ടൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ടി പി ദാസൻ സ്വാഗതം പറഞ്ഞു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.