13 November Wednesday

ഗതാഗത നിരോധനം : പ്രക്ഷോഭച്ചൂടിൽ വയനാട്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019

ബത്തേരി > കോഴിക്കോട‌്–--കൊല്ലഗൽ ദേശീയപാത 766ലെ ഗതാഗത നിരോധനത്തിനെതിരെ വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ പ്രക്ഷോഭം ശക്തം. ഗതാഗത സംരക്ഷണ സമിതി നേതൃത്വത്തിൽ മൂന്നാഴ‌്ചമുമ്പ്‌ തുടങ്ങിയ സമരം കരുത്താർജ്ജിച്ചു. യുവജന നേതാക്കളുടെ അനിശ്‌ചിതകാല നിരാഹാരത്തിന്‌ പിന്തുണയേകി ഗാന്ധിജയന്തി ദിനത്തിൽ നൂറുകണക്കിനാളുകൾ സമരപ്പന്തലിൽ ഉപവസിച്ചു. വിദ്യാർഥികൾ ഗാന്ധി വേഷത്തിലെത്തി ഐക്യദാർഢ്യമേകി.

ആക്‌ഷൻ കമ്മിറ്റി ഭാവാഹികൾ ബുധനാഴ്‌ച ഡൽഹിയിൽ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവ്‌ദേക്കർക്ക്‌ നിവേദനം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നം വിശദമായി അറിയിച്ചിട്ടുണ്ടെന്ന്‌ മന്ത്രി നിവേദകസംഘത്തോട്‌ പറഞ്ഞു.  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ബുധനാഴ്‌ച സമരത്തെ അഭിവാദ്യംചെയ്‌തു. ഒരുലക്ഷത്തോളം പേരാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ   പ്രകടനങ്ങളിൽ അണിനിരന്നത‌്. വിദ്യാർഥികളുടെ പ്രതിഷേധറാലിയും നടന്നു. വാഹന റാലികളുമുണ്ട്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top