12 December Thursday

സ്വാമി അഗ്നിവേശിനുനേരെ ആർഎസ്‌എസ്‌ കൈയേറ്റശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019


തിരുവനന്തപുരം
സ്വാമി അഗ്നിവേശിനുനേരെ ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകരുടെ കൈയേറ്റശ്രമം. ബുധനാഴ്‌ച പകൽ പതിനൊന്നോടെ പൂജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിൽ വൈദ്യ മഹാസഭയുടെ പരമ്പരാഗത വൈദ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സ്വാമി അഗ്നിവേശ്‌ സംസാരിക്കാനെഴുന്നേറ്റപ്പോഴായിരുന്നു സംഭവം. പൊലീസ്‌ ഇടപെട്ടതിനാലാണ്‌ കൈയേറ്റം ഒഴിവായത്‌. അഗ്‌നിവേശ്‌ ഹിന്ദു വിരുദ്ധനാണെന്നും ക്ഷേത്ര വളപ്പിൽനിന്ന്‌ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രോശത്തോടെ കൈയേറ്റശ്രമം. ചിലർ വേദിയിലേക്കെത്തി അക്രമിക്കാൻ ശ്രമിച്ചതായി സ്വാമി പറഞ്ഞു.

ക്ഷേത്രവളപ്പിൽ സംസാരിക്കാൻ പാടില്ല എന്ന് ഒരുകൂട്ടർ ഭീഷണി ഉയർത്തി. സംഭവത്തിനുശേഷം സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെത്തിയ അഗ്‌നിവേശിനെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി സന്ദർശിച്ചു.


പ്രധാന വാർത്തകൾ
 Top