13 November Wednesday

ഗാന്ധിയെ ഘാതകർതന്നെ ഏറ്റെടുക്കുന്ന വിചിത്രകാഴ്‌ച: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019


കോഴിക്കോട്‌
മഹാത്മാഗാന്ധിയുടെ ഘാതകർ അദ്ദേഹത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന വിചിത്രമായ സന്ദർഭമാണിതെന്ന്‌ ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. ദേശീയ പ്രസ്ഥാനവുമായി ഏറെ ബന്ധപ്പെട്ട്‌ പ്രവർത്തിച്ച പത്രത്തിൽ ഗാന്ധിജയന്തി ദിനത്തിൽ  അദ്ദേഹത്തിന്റെ കൊലപാതക പാരമ്പര്യം പേറുന്ന ആളുടെ ലേഖനമുണ്ട്‌. അദ്ദേഹത്തിന്റെ രക്തം വീണ മണ്ണിന്റെ ചിത്രവും. വിചിത്രമായ ചേർച്ചയാണിത്‌–കോഴിക്കോട്‌ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘മതം–-രാഷ്‌ട്രം–-മനുഷ്യൻ, ഗാന്ധിജിയുടെ വർത്തമാനം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിക്ക്‌ കോഴിക്കോടുമായി നല്ല ബന്ധമുണ്ടായിരുന്നു. ഈ പത്രത്തിന്റെ പഴയ പത്രാധിപരായ എൻ വി കൃഷ്‌ണവാരിയർ ‘ഗാന്ധിയും ഗോഡ്‌സെയും’ എന്ന കവിത എഴുതിയിട്ടുണ്ട്‌. ഇങ്ങനെ ഒരു കാലം  വരുമെന്ന്‌ അദ്ദേഹം ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

ഗാന്ധിവധത്തിന്‌ പിന്നിൽ കുറച്ച്‌ വ്യക്തികൾ മാത്രമല്ല, ജന്മിത്വ പ്രത്യയശാസ്‌ത്രമാണ്‌.   പൊതുസ്ഥലങ്ങളിൽ ചവറ്‌ ഇടാതിരിക്കൽ മാത്രമല്ല, അദ്ദേഹം മുന്നോട്ട്‌ വച്ച സ്വച്ഛ ഭാരതം. മതവർഗീയ, വ്യക്തി അധിഷ്‌ഠിത അഴുക്കുകളെ ഇല്ലാതാക്കലാണ്‌  വിഭാവനംചെയ്‌തത്‌. അപരത്വത്തെ ഇല്ലാതാക്കുന്ന ഫാസിസത്തിന്റെ ഭാഗമായ ക്യാമ്പുകൾ ഇന്ത്യയിൽ ഉടൻ രൂപപ്പെടും. ആരൊക്കെയാണ്‌ അപരന്മാർ എന്ന കണക്കെടുപ്പ്‌ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top