06 October Sunday

അതിജീവന പാഠവുമായെത്തി ആഷയും ഷിബനയും ; ആദ്യ നിയമനം മുണ്ടക്കൈ സ്‌കൂളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

തിങ്കളാഴ്‌ച മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിച്ച ഷിബനയും ആഷയും


മേപ്പാടി
മുണ്ടക്കൈ സ്‌കൂളിലാണ്‌ ആദ്യ നിയമനമെന്നറിഞ്ഞപ്പോൾ ആഷയുടെയും ഷിബനയുടെ മനസ്സിലെത്തിയത്‌ ഉരുളെടുത്ത നാടിന്റെ ചിത്രമായിരുന്നു.  എന്ത്‌ പഠിപ്പിക്കണമെന്ന  ആശങ്കയായിരുന്നു. മേപ്പാടിയിൽ പുനരാരംഭിച്ച  സ്‌കൂളിൽ എത്തിയതോടെ എല്ലാത്തിനും ഉത്തരമായി. ‘അതിജീവിതാനുഭവങ്ങളല്ലാതെ മറ്റെന്താണ്‌ ഈ കുഞ്ഞുങ്ങളോട്‌ പറയേണ്ടത്‌. ഇവരെ ചേർത്തുനിർത്തും. ദുരന്തങ്ങളിൽനിന്നും ഉയിർത്തെഴുന്നേറ്റവരുടെ കഥകൾ പറയും.’–- പിഎസ്‌സി നിയമനത്തിലൂടെ അധ്യാപകരായി സ്‌കൂളിലെ പുനഃപ്രവേശനോത്സവ ദിനത്തിൽ ജോലിയിൽ പ്രവേശിച്ച ഇരുവരും പറഞ്ഞു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ്‌ വി എസ്‌ ആഷ. വയനാട്‌ പിണങ്ങോട്‌ സ്വദേശിയാണ്‌ സി കെ ഷിബിന.   ജോലിയിൽ  പ്രവേശിക്കാനുള്ള ഓർഡർ രണ്ടുദിവസംമുമ്പേ ലഭിച്ചിരുന്നു.  മേപ്പാടിയിലെ എ പി ജെ ഹാളിലെത്തി മുണ്ടക്കൈ സ്‌കൂളിനുവേണ്ടിയുള്ള ഒരുക്കങ്ങളിൽ പങ്കാളികളായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top