20 October Sunday

സംവരണ നിയമം എല്ലാ കോളേജുകള്‍ക്കും ബാധകം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019


ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിലെ സമുദായ സംവരണം ഉപവിഭാഗങ്ങൾക്ക് മാത്രമായി അനുവദിക്കാനാകില്ലെന്ന ഉത്തരവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജുകൾക്കും ബാധകമാണെന്ന് ഹൈക്കോടതി.

ന്യൂനപക്ഷസംവരണ മാനദണ്ഡം മെഡിക്കൽ കോളേജുകളടക്കം സ്വാശ്രയ പ്രൊഫഷണൽ കോളേജുകൾ പാലിക്കണമെന്ന് സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ന്യൂനപക്ഷപദവിയുള്ള ആർട്സ് ആൻഡ്‌ സയൻസ് കോളേജുകൾക്കും ബാധകമാണെന്ന്‌ ജസ്റ്റിസ് പി വി ആശ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top