18 September Wednesday

ഇടുക്കി ജലനിരപ്പ്‌ 
60 ശതമാനം 
പിന്നിട്ടു ; മുല്ലപ്പെരിയാറിൽ 131.55 അടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024


ഇടുക്കി
കനത്ത മഴയിൽ നീരൊഴുക്ക്‌ വർധിച്ച്‌ ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ ഉയർന്നു. ദിവസേന ഒരടിയിൽ കൂടുതൽ വെള്ളം വർധിക്കുന്നുണ്ട്‌. നിലവിൽ സംഭരണശേഷിയുടെ 60 ശതമാനം പിന്നിട്ടു. തലേദിവസം 59.35 ശതമാനമായിരുന്നു. വെള്ളി 2366.24 അടിയിലെത്തി. ജലനിരപ്പിൽ ഒരടിയിലധികം  വർധന. അണക്കെട്ടിന്റെ പരമാവധിശേഷി 2403 അടിയാണ്. മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം ഉയർത്തി. വെള്ളി 11.501 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ചു. തലേദിവസം 9.514 ദശലക്ഷം യൂണിറ്റായിരുന്നു.

മുല്ലപ്പെരിയാറിൽ 131.55 അടിമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അരയടിയോളം വർധിച്ച്  131.55 അടിയായി. വെള്ളി രാവിലെ ആറുവരെയുള്ള 24 മണിക്കൂറിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 2484 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1400 ഘനയടി വീതം കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top