23 September Wednesday

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം : കരാർ കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടലിനെതിരെ സിഐടിയു പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


നെടുമ്പാശേരി
സിയാലിൽ കരാർ കമ്പനിയായ ബിഡബ്ല്യുഎഫ്എസ് 600 തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയു പ്രക്ഷോഭത്തിലേക്ക്‌. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ശക്തമായ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് എയർപോർട്ടിലെ മുഴുവൻ തൊഴിലാളികളും അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങളെക്കൂടി പങ്കെടുപ്പിച്ച് പ്രതിഷേധ ജ്വാല തെളിച്ചു.

ജാഗ്രതയോടെ ജോലി ചെയ്ത 600 തൊഴിലാളികളെ ഒരു കാരണവും ഇല്ലാതെ  പിരിച്ചുവിടുന്നത് പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കും. നിലവിൽ കമ്പനി നടപ്പാക്കുന്ന റൊട്ടേഷൻ നയം പ്രതിസന്ധി തീരുന്നതുവരെ തുടരുകയാണ് വേണ്ടത്. അതിനുപകരം ഏകപക്ഷീയമായി എടുത്ത പിരിച്ചുവിടൽ തീരുമാനം അടിയന്തരമായി പിൻവലിക്കണം. അല്ലാത്തപക്ഷം പണിമുടക്കടക്കം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകാൻ സിയാൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) തീരുമാനിച്ചതായി യൂണിയൻ പ്രസിഡന്റ് ഇ പി സെബാസ്റ്റ്യനും ജനറൽ സെക്രട്ടറി അഡ്വ. എൻ സി മോഹനനും പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top