20 October Sunday

ശ്രീറാം വെങ്കിട്ടരാമൻ : മാധ്യമങ്ങൾ പോറ്റിയ ഐഎഎസ്‌ ‘നന്മമരം’

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019


മദ്യപിച്ച്‌ ലക്കുകെട്ട്‌ പത്രപ്രവർത്തകന്റെ ജീവനെടുത്ത ശ്രീറാം മാധ്യമങ്ങൾ സൃഷ്ടിച്ച ഐഎഎസ്‌ ‘നന്മമരം’.  ദേവികുളം സബ് കലക്ടറായിരിക്കെ മൂന്നാറിലെ നൂറുകണക്കിനു പാവപ്പെട്ട കുടിയേറ്റ കർഷകർക്ക്‌ കുടിലുകളൊഴിയാൻ നോട്ടീസ് നൽകിയ സംഭവം വിവാദമായിരുന്നു. കാലങ്ങളായി താമസിച്ചുവന്ന കർഷകരെ ഇത്തരത്തിൽ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ വലിയ എതിർപ്പാണ്‌ നാട്ടിൽനിന്ന്‌ ഉയർന്നത്‌. ഇതോടെ മാധ്യമങ്ങൾ ഇയാളുടെ പിന്നാലെ കൂടി. ഒഴിപ്പിക്കലിനെതിരെ നിന്ന കർഷകരെയും ജനപ്രതിനിധികളെയും മാധ്യമങ്ങളുടെ സഹായത്തോടെ കൈയേറ്റക്കാരായി ചിത്രീകരിച്ചു. ഇതിനിടയിൽ ഉയർന്ന ശ്രീറാമിന്റെ അരാജകജീവിതത്തെക്കുറിച്ചുള്ള പരാതികളെല്ലാം മാധ്യമങ്ങൾ മുക്കി. പരാതി പറഞ്ഞവരെ അപഹസിച്ചു.

എന്നാൽ, ചില ആരോപണങ്ങൾ പുറത്തുവന്നതോടെ സർക്കാർ തന്നെ ജോലിചെയ്യാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞ്‌ സഹതാപതരംഗമുണ്ടാക്കാനും ശ്രീറാം ശ്രമിച്ചു. ശ്രീറാം ചെറുപ്പത്തിൽ നടത്തിയ നിയമലംഘനങ്ങൾമുതൽ ആഘോഷമാക്കിയ മാധ്യമങ്ങൾ ഹെൽമെറ്റില്ലാതെ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചതുവരെ താരപരിവേഷമായി ആഘോഷിച്ചു. സബ്‌ കലക്ടറായിരിക്കെ ഇദ്ദേഹത്തിന്റെ ദുരൂഹ പ്രവൃത്തികളെക്കുറിച്ച്‌ മന്ത്രി എം എം മണി പ്രതികരിച്ചതിന്‌ മാധ്യമങ്ങൾ മന്ത്രിയെ വേട്ടയാടി.


പ്രധാന വാർത്തകൾ
 Top